മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ലീഡ്. ഡേവിഡ് വാര്‍ണര്‍ക്കു (144) പിന്നാലെ നായകന് സ്റ്റീവന്‍ സ്മിത്തും (100 നോട്ടൗട്ട്) സെഞ്ചുറി നേടിയപ്പോള്‍ നാലു വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് 22 റണ്‍സ് ലീഡ്. സ്കോര്‍: പാക്കിസ്ഥാന് – 443/9 ഡിക്ല., ഓസ്ട്രേലിയ – 465/6.
രണ്ടിന് 278 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിനെ സ്മിത്തും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് (54) മുന്നോട്ടു നയിച്ചത്. കരിയറിലെ പതിനേഴാം സെഞ്ചുറി സ്മിത്തിന്. 95 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ഖവാജയ്ക്ക് രണ്ടു റണ്‍ കൂടിയേ ചേര്‍ക്കാനായുള്ളു. സൊഹെയ്ല് ഖാന്, യാസിര്‍ ഷാ, വഹാബ് റിയാസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: