കേരളം ഫൈനലില്‍

Thursday 29 December 2016 10:57 pm IST

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന് ഇരട്ട ഫൈനല്‍. പുരുഷ, വനിതാ വിഭാഗങ്ങളില്‍ കേരളം ഫൈനലില്‍ കടന്നു. രണ്ടു വിഭാഗങ്ങളിലും എതിരാളികള്‍ റെയില്‍വേസ്. ഫൈനല്‍ ഇന്ന്. പുരുഷന്മാരില്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ മൂന്നു സെറ്റില്‍ കീഴടക്കി, സ്‌കോര്‍: 19-25, 25-19, 25-23, 25-16. ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചാണ് കേരളം മുന്നേറിയത്. റെയില്‍വേസ് പഞ്ചാബിനെ കീഴടക്കി, സ്‌കോര്‍: 25-17, 25-23, 22-25, 25-23. വനിതകളില്‍ മഹാരാഷ്ട്രയെ കീഴടക്കിയാണ് കേരളം ഫൈനലുറപ്പിച്ചത്, സ്‌കോര്‍: 25-18, 21-25, 25-21, 25-14. രണ്ടാം സെറ്റ് നഷ്ടമായെങ്കിലും മത്സരം അനുകൂലമാക്കി കേരള താരങ്ങള്‍. റെയില്‍വേ, ആന്ധ്രയെ കീഴടക്കി, സ്‌കോര്‍: 25-12, 25-12, 25-10. ഒമ്പതാം തവണയാണ് കേരളവും റെയില്‍വേയും ഫൈനലില്‍ പോരാടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.