ന്യൂദല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയിലൂടെ ഒന്നരക്കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്കി. മെയ് ഒന്നിന് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും കണക്ഷനുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ എട്ട് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. ഓരോ കണക്ഷനും 1600 രൂപയും നല്‍കുന്നുണ്ട്.
ഉത്തര്‍ പ്രദേശ് (46 ലക്ഷം), ബംഗാള്‍ (19 ലക്ഷം), ബിഹാര്‍ (19 ലക്ഷം), മധ്യപ്രദേശ് (17 ലക്ഷം), രാജസ്ഥാന് (14 ലക്ഷം) എന്നിവയാണ് എല്‍പിജി കണക്ഷനില്‍ മുന്നിലെത്തിയ സംസ്ഥാനങ്ങള്‍. 75 ശതമാനം പുതിയ കണക്ഷനുള് ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
35 ശതമാനം കണക്ഷനുകളും പട്ടികജാതി വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും. രാജ്യത്തെ എല്‍പിജി കണക്ഷന് 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങളില്‍ എല്‍പിജി എത്തിക്കാനാണ് ലക്ഷ്യം.
കഴിഞ്ഞ ബജറ്റില്‍ ഇതിനായി എട്ടായിരം കോടി രൂപ നീക്കി വച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ പിന്നിലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: