ഗ്രീക്ക് അംബാസഡറുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Friday 30 December 2016 7:18 pm IST

റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസഡര്‍ കിറാകോസ് അമിറിഡീസിന്റെ (59) മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസമായി അമിറിഡീസിനെ കാണാനില്ലായിരുന്നു. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന കോപ്പകബാന ബീച്ചിലേക്കു പോകവെയാണ് അദ്ദേഹത്തെ കാണാതായത്. റിയോയിലെ ഒരു ഫ്‌ളൈഓവറിനു താഴെയാണ് ഇദ്ദേഹത്തിന്റെ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അമിറിഡീസിനെ കൊള്ള സംഘം തട്ടിക്കൊണ്ടു പോയതായാണ് വിവരം. എന്നാല്‍ മോചനദ്രവ്യം ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പോലീസ് പറഞ്ഞു. നിരവധി അക്രമസംഭവങ്ങളും മോഷണങ്ങളും അരങ്ങേറുന്ന നഗരമാണ് റിയോ. ക്രിസ്മസ്, പുതുവത്സരം എന്നിവയോട് അനുബന്ധിച്ച് നിരവധി വിദേശ സഞ്ചാരികളാണ് റിയോയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.