തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിനുള്ള കേരള ടീമിനെ ഉസ്മാന് നയിക്കും. ഫീറോസ് വൈസ് ക്യാപ്റ്റനാകും. ഇന്ന് പ്രഖ്യാപിച്ച 20 അംഗ ടീമില് പതിനൊന്ന് പേര് പുതുമുഖങ്ങളാണ്. ഇക്കുറി കേരള ടീമിനെ സ്പോണ്സര് ചെയ്യുന്നത് എസ്ബിടിയാണ്.
ദക്ഷിണ മേഖലാ പ്രാഥമിക മത്സരങ്ങൾ ജനുവരി അഞ്ചു മുതൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന മത്സരത്തിൽ കേരളം പുതുച്ചേരിയെ നേരിടും. കേരളം, കർണാടക, ആന്ധ്ര, പുതുച്ചേരി ടീമുകൾ എ ഗ്രൂപ്പിലും സർവീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകൾ ബി ഗ്രൂപ്പിലുമായാണ് പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പിൽനിന്ന് ഒരു ടീം വീതം ഫൈനൽ റൗണ്ട് യോഗ്യത നേടും.
ടീം :
1. വി. മിഥുൻ (ഗോൾകീപ്പർ, കണ്ണൂർ)
2. ഹജ്മൽ (ഗോൾകീപ്പർ, പാലക്കാട്)
3. മെൽബിൻ.എസ് (ഗോൾകീപ്പർ, തിരുവനന്തപുരം)
4. നജീഷ്. എം (പ്രതിരോധം, കാസർകോട്)
5. ലിജോ.എസ് (പ്രതിരോധം, തിരുവനന്തപുരം)
6. രാഹുൽ.വി.രാജ് (പ്രതിരോധം, തൃശൂർ)
7. നൗഷാദ് (പ്രതിരോധം, കോട്ടയം)
8. ശ്രീരാഗ്.വി.ജി. (പ്രതിരോധം, തൃശൂർ)
9. ശീശൻ.എസ് (മധ്യനിര, തിരുവനന്തപുരം)
10. ഷിബിൻ ലാൽ വി.കെ. (മധ്യനിര, കോഴിക്കോട്)
11. മുഹമ്മദ് പറക്കോട്ടിൽ (മധ്യനിര, പാലക്കാട്)
12. ജിഷ്ണു ബാലകൃഷ്ണൻ (മധ്യനിര, മലപ്പുറം)
13. നെറ്റോ ബെന്നി (മധ്യനിര, ഇടുക്കി)
14. അനന്ദു മുരളി (മധ്യനിര, കോട്ടയം)
15. അഷറുദ്ദീൻ (മധ്യനിര, മലപ്പുറം)
16. ഉസ്മാൻ.പി (ക്യാ്ര്രപൻ) ( മുന്നേറ്റനിര, മലപ്പുറം)
17. ജോബി ജെസ്റ്റിൻ (മുന്നേറ്റനിര, തിരുവനന്തപുരം)
18. എൽദോസ് ജോർജ് (മുന്നേറ്റനിര, ഇടുക്കി)
19. ഫിറോസ് കളത്തിങ്കൽ (മുന്നേറ്റനിര, മലപ്പുറം)
20. സഹൽ അബ്ദുൽ സമദ് (മുന്നേറ്റനിര, കണ്ണൂർ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: