മദ്രാസ് ഐഐടിയുടെ വെബ്‌സൈറ്റ് ഹാക്ക്‌ചെയ്തു

Friday 30 December 2016 6:30 pm IST

ചെന്നൈ : പാക്ക് ഹാക്കര്‍മാര്‍ ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാനെ അനുകൂലിച്ച് നിരവധി സന്ദേശങ്ങളും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസല്‍ 1337ഃ എന്ന പേരിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ബാറ്റ്മാന്റെ പ്രസിദ്ധമായ സിനിമ ഡാര്‍ക്ക് നൈറ്റിലെ ജോക്കറിന്റെ പടവും, പാക്കിസ്ഥാന്‍ സിന്ദാബാദ്, പാക്ക് ഹാക്കര്‍മാരുടെ കഴിവ് എന്താണെന്ന് നിങ്ങള്‍ക്കിതുവരെ മനസ്സിലായിട്ടില്ലെന്നും അതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വെബ്‌സൈറ്റ് പഴയ നിലയില്‍ ഐഐടി പിനസ്ഥാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.