മേഖലാജാഥ വിജയിപ്പിക്കും : ഒബിസി മോര്‍ച്ച

Friday 30 December 2016 7:11 pm IST

കല്‍പ്പറ്റ : ബിജെപിയുടെ നേതൃത്വത്തില്‍ ജനുവരി എട്ട് മുതല്‍ 12 വരെ സം സ്ഥാന തലത്തില്‍ നടക്കുന്ന മേഖലാ ജാഥ വന്‍ വിജയമാക്കിത്തീര്‍ക്കുമെന്ന് ഒബിസി മോര്‍ച്ച ജില്ലാകമ്മി റ്റി. കൊലപാതക രാഷ്ട്രീയം, സഹകരണ പ്രതിസന്ധി, റേഷന്‍ നിരോധനം തുടങ്ങി കേരള ജനത അനുഭവിക്കുന്ന ദുരിത ജീവിതത്തെ തുറന്നുകാണിക്കുന്നതിനായി നടത്തുന്ന ജാഥക്ക് ഊഷ്മളമായ സ്വീകരണം നല്‍കുന്നതിന് ഒബിസി മോര്‍ച്ച വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.വി.ന്യൂട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍സെക്രട്ടറി കെ. മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ദീനദയാല്‍, പി.കെ ഷൈജു, ലക്ഷ്മികുട്ടി, ജയ.ടി.വി, സൗമിനി അശോകന്‍, ഹരുദാസന്‍ വി.എസ്, കെ.ജെ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.