ജലം പാഴാക്കുന്നതിനെതിരെ നടപടി ശക്തമാക്കും: കളക്ടര്‍

Friday 30 December 2016 9:03 pm IST

കാസര്‍കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. അതിന്റെ ഭാഗമായി ജലത്തിന്റെ അനാവശ്യ ഉപയോഗം പരമാവധി കുറയ്ക്കുക, പുനരുപയോഗം നടത്തുക, ജലം പാഴാക്കാതിരിക്കുക എന്നീകാര്യങ്ങള്‍ ശ്രദ്ധിക്കണം. ജലം ഉപയോഗത്തില്‍ കുടിവെള്ളം, വീട്ടുപയോഗം, എന്നിവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും, വന്യജീവികള്‍ക്കും, കൃഷിക്കും, വ്യവസായത്തിനും മുന്‍ഗണനാക്രമം നല്‍കുക. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുക (04994 257700) ടോള്‍ ഫ്രീ നമ്പര്‍ - 1077. കൂടാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി കണ്ടാല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി - 04994-256411, 8547001230, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍-04994 -257700, ടോള്‍ഫീ നമ്പര്‍ 1077 നമ്പറുകളില്‍ അറിയിക്കുക, 24 മണിക്കൂറിനകം നടപടി എടുത്തില്ലെങ്കില്‍ ജില്ലാ കളക്ടറുടെ കണ്‍ട്രോള്‍ റും നമ്പറില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടച്ചേരി മേല്‍പ്പാലം ഭൂമിയേറ്റെടുക്കല്‍ ജനുവരിയില്‍ പൂര്‍ത്തിയാകും കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാവും. ഏറ്റെടുക്കുന്ന സ്ഥലത്തിന് നല്‍കേണ്ട വിലയുടെ തുകയായ 21,71, 60,530 രൂപ കാസര്‍കോട് ജില്ലാ ട്രഷറിയിലെത്തി. ലാന്റ് അക്വിസേഷന്‍ തഹസില്‍ദാറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയിട്ടുള്ളത്. ഭൂമി ഉടമകള്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്ന മുറക്ക് ഓരോരുത്തര്‍ക്കുമുള്ള ചെക്കുകള്‍ കൈമാറും. സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് വേണ്ടി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തത് നല്‍കേണ്ടത് ഇതിന്റെ നടപടികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത് കല്ലട്ര കുടുംബത്തിന്റേതാണ്. ഇത് 42 സെന്റ് 21 ലിങ്ക്‌സ് വരും. സംസ്ഥാന പാതയോട് ചേര്‍ന്ന ഭൂമിയാണ് ഏറ്റവും കൂടുതല്‍ വില ലഭിക്കേണ്ടത്. പരേതനായ ആസ്‌ക അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ മക്കളുടെ പേരിലുള്ള ഈ സ്ഥലം 4 സെന്റും 3 ലിങ്ക്‌സുമാണ്. ഇവര്‍ രണ്ടുപേരും ഭൂമിവിട്ട് കൊടുക്കാനുള്ള സമ്മതപത്രം നല്‍കിയിട്ടില്ല. ഇവരുടെ ഭൂമിക്ക് നിയമപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ സെന്റിന് മൂന്ന് ലക്ഷം രൂപ വീതം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവെക്കും. കോടതി നിശ്ചയിക്കുന്ന വിലയായിരിക്കും പിന്നീട് ഇവര്‍ക്ക് ലഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.