വിടവാങ്ങിയത് കര്‍മ്മമണ്ഡലത്തിലെ നിറസാന്നിധ്യം

Friday 30 December 2016 9:02 pm IST

കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന കമ്മറ്റി അംഗം എസ്.കെ.കുട്ടനെന്ന് പ്രിയ്യപ്പെട്ടവരുടെ കുട്ടേട്ടന്റെ ആകസ്മികമായ വേര്‍പാട് വിശ്വസിക്കാനാകാതെ നാടും സമൂഹവും തേങ്ങി. മരണത്തിന് മുമ്പ് വരെപ്പോലും കര്‍മ്മ നിരതനായിരുന്ന എസ്.കെ.കുട്ടന്റെ നിര്യാണം അദ്ദേഹത്തെ അടുത്തറിയാവുന്ന ആര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണയില്‍ കുട്ടന്‍ സജീവമായി പങ്കെടുത്തിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും. ബിജെപിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പരിപാടികളിലെല്ലാം കൃത്യസമയത്ത് തന്നെ പങ്കെടുക്കുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധ തന്നെ പുലര്‍ത്തിയിരുന്നു. പരിപാടി സ്ഥലത്തെത്തിയാല്‍ അത് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഓടിനടക്കുമായിരുന്നു. നാടിന്റെ പൊതുപ്രശ്‌നങ്ങളിലെല്ലാം ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്ന കുട്ടന്‍ എല്ലാവരോടും സ്‌നേഹവായ്‌പോടെയാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയയെതിരാളികളുടെ പോലും ഇഷ്ടം പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എസ് കെ കുട്ടന്റെ വ്യക്തിപരമായ ഇടപെടല്‍ സൗമ്യ ദീപ്തമായിരുന്നുവെങ്കിലും രാഷ്ട്രീയ വേദികളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം ഘനഗാംഭീര്യം നിറഞ്ഞതായിരുന്നു. ആരേയും ആകര്‍ഷിക്കുന്ന പ്രസംഗശൈലി കുട്ടന്റെ ഒരു പ്രത്യേകതയാണ്. ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തിയ എസ്.കെ.കുട്ടന്‍ നിരവധി തവണ ബിഎംഎസ് ജില്ലാ സെക്രട്ടറിയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റി അംഗം, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രാഷ്ട്രീയ സ്വയംസേവക സംഘും ജനസംഘവും ബിജെപിയുമൊക്കെ പ്രാണവായു പോലെ കൊണ്ട് നടക്കുമ്പോഴും മതരാഷ്ട്രീയത്തിനതീതമായ ഊഷ്മള സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു എസ്.കെ.കുട്ടന്‍.ജില്ലയുടെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ ഇടപെട്ട് നിരവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. കര്‍ഷക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കര്‍ഷകരുടെ വഷമതകള്‍ കണ്ടറിഞ്ഞ് അദ്ദേഹം പോരാട്ടങ്ങള്‍ നയിച്ചു. അജാനൂര്‍ മേഖലകളില്‍ കടുത്ത രാഷ്ട്രീയ വൈര്യം നിലനില്‍ക്കുമ്പോഴും സ്‌നേഹ സാന്ത്വനവുമായി എസ്.കെ. ജനങ്ങള്‍ക്കിടയിലേക്ക് വലുപ്പ ചെറുപ്പമില്ലാതെ ഇറങ്ങിച്ചെന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിന്റെയാകമാനം ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞിട്ടുണ്ട്. അജാനൂര്‍ മേഖലകളില്‍ ജാതിമത വ്യത്യാസമില്ലാതെ വീടുകളില്‍ നടക്കുന്ന പരിപാടികളിലൊക്കെ നിറസാന്നിധ്യമായിരുന്നു കുട്ടന്‍. രാവിലെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളിലും തുടര്‍ന്ന് വീടിനടുത്തളള വിദ്വാന്‍ പി.കേളുനായര്‍ യുവജന വായന ശാലയിലും പൊതു ദര്‍ശനത്തിന് വെച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ.പത്മനാഭന്‍, ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം സഞ്ജീവ ഷെട്ടി, ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, പി.രമേഷ്, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. പി.ശിഖ, നേതാക്കളായ നഞ്ചില്‍ കുഞ്ഞിരാമന്‍, പി.പി.കരുണാകരന്‍ മാഷ്, ബളാല്‍ കുഞ്ഞികണ്ണന്‍, ദാമോദരന്‍ കൊളവയല്‍, ബല്‍രാജ്, മധു രാജപുരം, മനുലാല്‍, ഇ. കൃഷ്ണന്‍, അനില്‍ കോടോത്ത്, ശോഭന ഏച്ചിക്കാനം, വൈ.കൃഷ്ണദാസ്, പ്രദീപ് എം.കൂട്ടക്കനി, വിവേക് പരിയാരം, ഗംഗാധരന്‍ തച്ചങ്ങാട്, ബമാലകൃഷ്ണന്‍ തച്ചങ്ങാട്, എസ്.കുമാര്‍, ബേബി ഫ്രന്‍സിസ്, എം. എന്‍.ഗോപി, എടപ്പണി ബാലകൃഷ്ണന്‍, എം.ഭാസ്‌കരന്‍, അഡ്വ.രാജഗോപാല്‍, ടി. കുഞ്ഞിരാമന്‍, പി. രാധാകൃഷ്ണന്‍, പി.യു.വിജയകുമാര്‍, വിജയകുമാരി, സുകന്യ, സി.കെ.വത്സന്‍, എച്ച്.ആര്‍.ശ്രീധരന്‍, എ.കെ.സുരേഷ്, പ്രദീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്യാണ്‍റോഡ്, ഷനോജ് മധുരംകൈ, പ്രവീണ്‍ കൊവ്വല്‍ സ്‌റ്റോര്‍, രവീന്ദ്രന്‍ മാവുങ്കാല്‍, ജയകുമാര്‍, ഉമേശന്‍, ജയദേവന്‍, ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, അഡ്വ.ബി.രവീന്ദ്രന്‍, സരോജ ആര്‍ ബല്ലാള്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, ജനനി, ശിവകൃഷ്ണ ഭട്ട്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗങ്ങളായ കെ.ബി.പ്രജില്‍, സജീവന്‍ മാഷ്, വിഭാഗ് സഹ.കാര്യവാഹ് പി.തമ്പാന്‍, ജില്ല സഹ.കാര്യവാഹ് കൃഷ്ണന്‍ ഏച്ചിക്കാനം, സതീശന്‍ മാഷ്, ജില്ലാ കാര്യവാഹ് ശ്രീജിത്ത്, കാസര്‍കോട് ഗ്രമാന്തര ജില്ല സംഘചാലക് കെ.ദിനേഷ് മഠപ്പുര, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പറക്കട്ട, ബിഎംഎസ് ജില്ല സെക്രട്ടറി എ.ശ്രീനിവാസന്‍, എ.കേശവ, ടി. കൃഷ്ണന്‍, പി.വി. സത്യനാഥ്, കെ.ഭാസ്‌കരന്‍, കെ.രതീഷ്, കെ.വി.ബാബു, മോഹനന്‍ പള്ളോട്ട്, ഭരതന്‍ കല്യാണ്‍ റോഡ്, പി.ദിനേഷ്, ജന്മഭൂമിഡയരക്ടര്‍ ഗോവിന്ദന്‍, കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഹക്കീംകുന്നില്‍, കെ.പി.കുഞ്ഞികണ്ണന്‍, അഡ്വ.സി. കെ. ശ്രീധരന്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപില്‍, അപ്പുകുട്ടന്‍, ഹമീദ് ഹാജി, സാജിദ് മൗവ്വല്‍, ഡെപ്യുട്ടി കലക്ടര്‍ ദിനേഷ്, എഡിഎം അംബുജാക്ഷന്‍, സിഐ മാരായ സുനില്‍ കുമാര്‍, സുധാകരന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, പി.വി.അമ്പാടി, കറ്റാടി കുമാരന്‍, പി.നാരായണന്‍, തപസ്യയുടെ ബാലകൃഷ്ണന്‍ കൊളവയല്‍, കെ.സി.മേലത്ത്, മോഹന്‍ കുമാര്‍, മൂത്തില്‍ രാഘവന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ടി.വി.യൂസഫ് ഹാജി, അജാനൂര്‍ ജിഎംഎല്‍പി സ്‌കൂളിനുവേണ്ടി സി.എച്ച്.ബഷീര്‍, വത്സല, പത്മജ, അരവിന്ദന്‍ മാണിക്കോത്ത്, അഡ്വ.എന്‍.എ.ഖാലിദ്, എച്ച്.ശിവദത്ത്, എ.ഹമീദ് ഹാജി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി, എം.കുഞ്ഞികൃഷ്ണന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഹിന്ദുഐക്യവേദിയുടെ ശ്രീധരന്‍, ടി.ബി.ഷിബിന്‍ തൃക്കരിപ്പൂര്‍, ബാലകൃഷ്ണന്‍, എന്‍ജിഒ സംഘിനുവേണ്ടി രാജന്‍ കീഴൂര്‍, ഗണേഷ് കോട്ടപ്പാറ, രഞ്ജിത്ത്, എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, ഉദിനൂര്‍ സുകുമാരന്‍, കരിം കുശാല്‍ നഗര്‍, ബിജെഡിഎസിന്റെ കൃഷ്ണന്‍ മച്ചാത്തി, സുരേന്ദ്രന്‍ പുതിയകണ്ടം, ദളിത് മഹാസഭയുടെ പി.കെ.രാമന്‍, എന്‍എസ്എസിന്റെ പി.വി.ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭൗതികദേഹം പൊതു ദര്‍ശനത്തിന് വെച്ച സ്ഥലത്തും വീട്ടിലേക്കും പ്രായഭേദമന്യേ അന്ത്യോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.