തുറവൂര്‍: മാലിന്യം തള്ളരുതെന്ന് കാട്ടി പട്ടണക്കാട് പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് ചുവട്ടില്‍ മാലിന്യക്കൂമ്പാരം.പൊന്നാംവെളിമാര്ക്കറ്റിലാണ് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്.നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്തായതിനാല്‍ ഇതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വര്‍ഷങ്ങളായി ചപ്പുചവറുകളും മാലിന്യങ്ങളും ഇവിടെയാണ് തള്ളിയിരുന്നത്. ജനങ്ങളുടെ പരാതി ഉയര്‍ന്നപ്പോഴാണ് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്.ഇതോടെ മാലിന്യങ്ങള്‍ തള്ളില്ലെന്നു കരുതിയ പഞ്ചായത്ത് അധികൃതരെ ഞെട്ടിച്ച കൊണ്ടാണ് പൊന്നാംവെളിയില്‍ ഇപ്പോള്‍ മാലിന്യ കൂമ്പാരമായി മാറിയത്. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പട്ടണക്കാട് പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നുളള ആക്ഷേപം ശക്തമാണ്.
രാത്രിയിലാണ് ധാരാളം വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ട് വന്ന് തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പട്ടണക്കാട് പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: