പാലക്കാട്: വനം, റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി കെ.രാജു. കഴിഞ്ഞദിവസം വടക്കഞ്ചേരിയില്‍ ഗദ്ദിക സമാപനത്തോടനുബന്ധിച്ച ്നടത്തിയ പ്രസംഗത്തിലാണ് ബാലന് ഈ പരാമര്‍ശം നടത്തിയത്. ബാലന് എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നറിയില്ല.
ഇക്കാര്യം പറയേണ്ടതു മന്ത്രിസഭായോഗത്തിലാണ്. അതിനുപകരം പൊതുപരിപാടിയില്‍ നടത്തിയ പ്രസ്താവന പദവിക്ക് യോജിച്ചതല്ല, ബാലന് അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടു സിപി ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം ഇപ്പോഴെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. വനത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ സംരക്ഷണ നിയമപ്രകാരമുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവരെ ഇറക്കിവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: