മണ്ഡലകാലം: കെഎസ്ആര്‍ടിസിക്ക് 11.78 കോടി രൂപ വരുമാനം

Friday 30 December 2016 9:35 pm IST

പത്തനംതിട്ട: മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിയുടെ പമ്പ, ചെങ്ങന്നൂര്‍, കോട്ടയം ഡിപ്പോകളില്‍നിന്നുള്ള 41 ദിവസത്തെ വരുമാനം 11.78 കോടി രൂപ. പമ്പ ഡിപ്പോയിലെ വരുമാനം 8,38,10,988 രൂപയാണ്. പമ്പയില്‍നിന്ന് 151 ബസുകളിലായി ചെയിന്‍ അടക്കം 19,589 സര്‍വീസുകളാണ് ഇക്കാലയളവില്‍ കെഎസ്ആര്‍ടിസി നടത്തിയത്. ചെങ്ങന്നൂര്‍ ഡിപ്പോയിലെ വരുമാനം 2,18,96,353 കോടി രൂപയാണ്. 46 ബസുകളാണ് സര്‍വീസ് നടത്തിയത്. 2,219 സര്‍വീസുകള്‍ നടത്തി. മകരവിളക്കുകാലത്ത് 56 ബസുകള്‍ സര്‍വീസ് നടത്തും. കോട്ടയം ഡിപ്പോയിലെ വരുമാനം 1,21,35,356 രൂപയാണ്. 37 ബസുകളാണ് സര്‍വീസ് നടത്തിയത്. 3,336 സര്‍വീസുകള്‍ നടത്തി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 8.43 ലക്ഷം രൂപ കൂടുതലായി ലഭിച്ചു. 272 സര്‍വീസുകള്‍ അധികമായി നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.