പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

Friday 30 December 2016 9:36 pm IST

പത്തനംതിട്ട:: ശബരിമലയിലും എരുമേലിയിലും പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു. 2,980 പൊലീസുകാരാണ് സുരക്ഷയ്ക്കുള്ളത്. സന്നിധാനത്ത് 12 ഡിവൈഎസ്പി.മാരും 30 സിഐ. മാരും 100 എസ്‌ഐ., എഎസ്‌ഐ.മാരും 1,325 പൊലീസുകാരുമാണുള്ളത്. സന്നിധാനത്ത് നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങ് സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫീസറായ എസ്.പി. എന്‍. വിജയകുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തീര്‍ഥാടകരുടെ സേവകരെന്ന നിലയില്‍ പൊലീസ് പ്രവര്‍ത്തിക്കണമെന്നും വാക്കുകളില്‍ പോലും മര്യാദകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജോലിക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും അയ്യപ്പ•രെന്നും മാളികപ്പുറങ്ങളെന്നും മണികണ്ഠന്‍മാരെന്നും മാത്രമേ അഭിസംബോധനചെയ്യാവൂവെന്നും എസ്.പി. പറഞ്ഞു. പൊലിസുകാര്‍ പെരുമാറുന്നതും ഡ്യൂട്ടി ചെയ്യുന്നതും സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഡ്യൂട്ടി പുസ്തകം പൊലീസുകാര്‍ക്കു നല്‍കിയിട്ടുണ്ട്. പമ്പയില്‍ എട്ടു ഡിവൈഎസ്പിമാരും 18 സിഐ.മാരും 80 എസ്‌ഐ., എഎസ്‌ഐമാരും 960 പൊലീസുകാരും 13 വനിതാ പൊലീസുകാരുമുണ്ട്. എരുമേലിയില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറു സി.ഐ.മാരും 63 എസ്.ഐ., എഎസ്‌ഐ.മാരും 358 പോലീസുകാരും ആറു വനിതാ പൊലീസുകാരും സുരക്ഷാ ജോലിക്കുണ്ട്. കര്‍ണാടക പൊലീസിന്റെ പുതിയ ബാച്ച് ഇന്ന് എത്തും. പമ്പയിലും സന്നിധാനത്തുമായി 80 പേരാണ് ജോലി നോക്കുന്നത്. 12 എ.എസ്.ഐ.മാരും 68 പൊലീസുകാരുമാണ് പുതിയ ബാച്ചിലുള്ളത്. സന്നിധാനത്ത് ആറ് എ.എസ്.ഐ.മാരും 35 പൊലീസുകാരുമാണ് ജോലിയിലുള്ളത്. ദേശീയദുരന്തനിവാരണ സേനയുടെ 64 പേര്‍ സന്നിധാനത്തുണ്ട്. 10 പേര്‍ കൂടി പുതുതായി എത്തി. മണ്ഡലകാലത്ത് 54 പേരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. നടപ്പന്തല്‍, സോപാനം, യൂ ടേണ്‍ എന്നീ മൂന്നുപോയിന്റുകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് റ്റി.എം. ജിതേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.