ചൊവ്വയില്‍ നാസ ഐസ് വീടുകള്‍ നിര്‍മിക്കും

Friday 30 December 2016 9:45 pm IST

ചൊവ്വയുടെ കടുത്ത അന്തരീക്ഷത്തില്‍ നിന്ന് നിന്ന് ബഹിരാകാശ യാത്രികരെ സംരക്ഷിക്കാനായി നാസ ഐസ് വീടുകള്‍ ഒരുക്കുന്നു. ചൊവ്വയുടെ ഉപരിതലം ചുട്ടുപഴുത്തതാണ്. റേഡിയേഷനും വളരെ കൂടുതലാണ്. ഇതിന് പരിഹാരമായാണ് ഐസ് വീടുകള്‍ നിര്‍മിക്കാന്‍ നാസ ആലോചിക്കുന്നത്. ഭാരം കുറഞ്ഞ ഐസ് കട്ടകള്‍ കൊണ്ടുപോയി റോബോട്ടിന്റെ സഹായത്തോടെ വീടൊരുക്കാനാണ് ഉദ്ദേശ്യം. പിന്നീട് വെളളവും നിറയ്ക്കും. ഇതിന് ശേഷമാകും മനുഷ്യരെ അങ്ങോട്ട് അയക്കുക. വെര്‍ജീനിയയിലെ ഹാംപ്ടണിലുളള നാസയുടെ ലാന്‍ഗ്ലി ഗവേഷണ കേന്ദ്രത്തിലെ കെവിന്‍ വിപാവെസ്ത് ആണ് ഐസ് വീട് എന്ന ആശയത്തിന് പിന്നില്‍. ഐസ് വീടിന് പല മെച്ചവും ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വീട് നിര്‍മാണത്തിന് ചൊവ്വയില്‍ ലഭ്യമായ വസ്തുക്കളും ഉള്‍പ്പെടുത്തു. ഐസ് വീട്ടില്‍ നിന്നുളള വെളളം റോക്കറ്റിന് ഇന്ധനമായി രൂപാന്തരപ്പെടുത്തും. ഇതിന്റെ ഘടന തന്നെ സംഭരണിയുടെ മാതൃകയിലാണ്. ഇത് അടുത്ത ആള്‍ക്ക് ഉപയോഗിക്കാനുമാകും. ഹൈഡ്രജന്‍ നിറഞ്ഞ ജലം സൂര്യനില്‍ നിന്നുളള അപകടകാരികളായ പ്രകാശ രശ്മികള്‍ക്കെതിരെ ഒരു പരിചയായും പ്രവര്‍ത്തിക്കും. ചൊവ്വയുടെ ഉപരിതലത്തിന് താഴെയായി വന്‍തോതില്‍ ജല ഐസിന്റെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയിലെ ദീര്‍ഘകാല മനുഷ്യസാനിധ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത് ഗലാക്ടിംഗ് രശ്മികളാണ്. ഇതിന്റെ ശക്തമായ റേഡിയേഷനുകള്‍ ത്വക്കിനെ തുളച്ച് കടന്ന് പോകും. ഇത് കോശങ്ങളെയും ഡിഎന്‍എകളെയും പോലും നശിപ്പിക്കും. പിന്നീട് ഇത് അര്‍ബുദത്തിന് പോലും കാരണമായി തീരാം. അതുമല്ലെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഐസ് വീടുകള്‍ തന്നെയാണ് ഇതിനൊരു പരിഹാരം. പര്യവേഷണത്തിന് പോകുന്നവരുടെ താമസകേന്ദ്രങ്ങള്‍ക്ക് മുകളിലായി ആകും ഐസ് കട്ടകള്‍ സ്ഥാപിക്കുക. 2030ല്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മാസങ്ങള്‍ നീണ്ട യാത്രയ്ക്ക് ശേഷം നിങ്ങളെ കാത്ത് അത്ഭുതകരമായ ഒരു വീട് അവിടെ ഒരുങ്ങിയിരിക്കുമെന്നാണ് നാസ ഉറപ്പ് നല്‍കുന്നത്. നിങ്ങള്‍ക്ക് വേറിട്ടൊരു അനുഭവം തന്നെ ആയിരിക്കുമത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.