ന്യൂയോര്‍ക്ക്: ടെന്നീസിലെ സൂപ്പര്‍ താരം സെറീന വില്യംസ് ഒടുവില്‍ തന്റെ പ്രണയച്ചെപ്പ് തുറന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം റെഡ്ഡിറ്റിന്റെ സ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ മനം കവര്‍ന്നത്. വിവരം വെളിപ്പെടുത്താന്‍ കവിത തെരഞ്ഞെടുത്ത് ആ വഴിക്കും വ്യത്യസ്തത പുലര്‍ത്തി താരം. റെഡ്ഡിറ്റില്‍ പ്രണയാഭ്യര്ഥനകള് പങ്കുവയ്ക്കുന്ന ഫോറത്തിലൂടെ വെളിപ്പെടുത്തല്‍.
ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി സെറീന അറിയിച്ചു. എന്നാല്‍, വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
റോമില്‍ വച്ചാണ് ആദ്യം കണ്ടുമുട്ടിയതെന്ന് സെറീന കവിതയിലൂടെ പറയുന്നു. അവിടെ വച്ച് ഒഹാനിയന് പ്രണയാഭ്യര്‍ത്ഥന നടത്തി. താനത് സ്വീകരിച്ചു, സെറീന തുടര്‍ന്നു. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് കേള്വിയുണ്ടായിരുന്നെങ്കിലും, ഇവര്‍ സ്ഥിരീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: