ഇരിട്ടി: കാക്കയങ്ങാട് പുല്ലാഞ്ഞിയോട് വെച്ച് സി പി എമ്മുകാരുടെ അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലപ്പുഴ സ്വദേശി പറപ്പള്ളിക്കുന്നു പി.ജി. അജിത്തി (20)നെ യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു അക്രമം. ഇവിടെ അടുത്ത മൂത്തേടത്ത് ത്വരിത കിരാത ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില് പങ്കെടുത്തു രണ്ട് ബൈക്കുകളിലായി വീട്ടിലേക്കു പോവുകയായിരുന്ന അജിത്ത് അടക്കം നാലുപേര്‍ സഞ്ചരിച്ച ബൈക്കുകള്‍ മനുഷ്യ ചങ്ങലക്കായി പോയി വരികയായിരുന്ന ബസ്സില്‍ നിന്നും ഇറങ്ങി വന്ന സിപിഎം സംഘം തടഞ്ഞു നിര്‍ത്തുകയും , ഒരു ബൈക്കിന്റെ പുറകില്‍ സഞ്ചരിക്കുകയായിരുന്ന അജിത്തിനെ വടികൊണ്ടും, കല്ലുകൊണ്ടും മറ്റും മര്‍ദ്ദിക്കുകയായിരുന്നു എന്ന് അജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: