കൂടാളി: കൂടാളി വിവേകാനന്ദ വിദ്യാലയ സമിതി പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും കുടുംബ സംഗമം നാളെ രാവിലെ 10 മണിക്ക് സ്കൂളില്‍ നടക്കും. വിദ്യാലയ സമിതി പ്രസിഡണ്ട് കെ.സി.സുരേഷിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അമൃതാനന്ദമയീ മഠാധിപതി അമൃതകൃപാനന്ദപുരി സംഗമം ഉദ്ഘാടനം ചെയ്യും. വിദ്യാനികേതന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.പത്മനാഭന് വിദ്യാലയ സമിതി ജോ.സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ സംസാരിക്കും. 10.30ന് പെരുന്താറ്റില്‍ ഗോപാലന് അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍. 11.30 മുതല്‍ വിദ്യാലയ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ചര്‍ച്ചാക്ലാസ് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2.15ന് ഭാരതീയ കുടുംബസങ്കല്പം എന്ന വിഷയത്തില്‍ അഡ്വ.എ.വി.കേശവന് പ്രഭാഷണം നടത്തും. വൈകുന്നേരം 3.45ന് നടക്കുന്ന സമാപനസഭയില്‍ വിദ്യാലയ സമിതി രക്ഷാധികാരി പി.മാധവന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വിദ്യാനികേതന്‍ മാര്‍ഗ്ഗ ദര്ശ്ശക മണ്ഡല് അംഗം ബാലന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ റിട്ട.എന്‍എസ്ജി കമാന്റോവും ശൗരിചക്ര അവാര്‍ഡ് ജേതാവുമായ പി.വി.മഹേഷിനെ ആദരിക്കും. സെക്രട്ടറി കെ.രാജു സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് കെ.കെ.സജിന നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: