യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ഹിന്ദു ഐക്യവേദി

Saturday 31 December 2016 10:29 am IST

തിരൂര്‍: മംഗലം, കൂട്ടായിയില്‍ ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.ബാബുവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു കുറ്റപ്പെടുത്തി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാബുവിനെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ബാബുവിനെ തട്ടിക്കൊണ്ട് പോയ ഓട്ടോറിക്ഷ, കെട്ടിയിട്ട് മര്‍ദിച്ച വഞ്ചി എന്നിവ കസ്റ്റഡിയിലെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്നുള്ളത് പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നു. വധശ്രമത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാര്‍ക്ക് പങ്കുണ്ട്. സിപിഎമ്മിനൊപ്പം തീവ്രവാദ സംഘടനകളുടെ പങ്കും അന്വേഷിക്കണം. പോസ്റ്റര്‍ നുണ പ്രചാരണം നടത്തി പ്രദേശത്ത് കലാപം സൃഷ്ടിക്കുവാനുള്ള സിപിഎം ശ്രമം ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ്. പോലീസ് പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.