ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയും ജപ്പാന്റെ വിവധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: