കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. നിയന്ത്രണങ്ങളുണ്ടെങ്കിലും ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവ ഹോട്ടലുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അരണ്ട വെളിച്ചത്തില്‍ തിമിര്ത്താടാമെന്ന മോഹം വേണ്ട. രാത്രി പത്ത് മണിക്ക് ശേഷം മദ്യവും വിളമ്പില്ല. ഷാഡോ പോലീസിന്റെ സാന്നിധ്യവും ഹോട്ടലുകളില്‍ ഉണ്ടാവും.
ഡിജെ പാര്‍ട്ടി നടക്കുന്ന ഹാളുകളില്‍ ആവശ്യമായ വെളിച്ചം ക്രമീകരിക്കുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശം ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാകും പാര്‍ട്ടി ഹാളിലേക്കുള്ള പ്രവേശനം. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് പോലീസ് നിര്‍ദേശം. ഇതേത്തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ മിക്ക ഹോട്ടലുകളിലും സംഘടിപ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങളെല്ലാം രാത്രി പന്ത്രണ്ടര മണിക്ക് അവസാനിപ്പിക്കും. ലഹരിമരുന്നിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: