ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. റെയില്‍ ഗതാഗതത്തെയാണ് മഞ്ഞ് കാര്യമായി ബാധിച്ചത്. 69 ട്രെയിനുകളാണ് കനത്ത മഞ്ഞിനെത്തുടര്‍ന്ന് വൈകിയോടുന്നത്. നാല് ട്രെയിനുകള്‍ റദ്ദാക്കി.
ഉദ്യാന്‍ ആഭ തൂഫാന് എക്സ്പ്രസ്, സംപൂര്ണക്രാന്തി എക്സ്പ്രസ്, താജ് എക്സ്പ്രസ്, കല്‍ക്ക മെയില്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 16 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ അധികൃര്‍ വ്യക്തമാക്കി.
അതേസമയം, മൂടല്‍മഞ്ഞ് വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്‍പ്പെടെ സര്‍വീസ് സാധാരണ നിലയിലാണ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: