വീണ്ടും മറവിയിലേയ്ക്ക്

Saturday 31 December 2016 3:14 pm IST

ഇന്നലെ നമ്മളീ ആല്‍മരത്തണലില്‍ ഇണങ്ങിയും പിന്നെ പിണങ്ങിയും ഏറെ നേരം ഒന്നായ് ചിരിച്ചും കളിതമാശകള്‍ പറഞ്ഞും സുഹൃത്തുക്കള്‍ ആയിരുന്നു . ഇന്നോ ഓര്‍മ്മകലൂടെ തുരുത്തിനപ്പുറം പലവഴിപിരിയും ചെറുപുഴകള്‍പോലെ പരിചിത ഭാവസ്പര്‍ശമില്ലാതെ പോയ കാലത്തിന്‍ മഷിതുണ്ടുണക്കി ഓര്‍മ്മകള്‍ ഇരുള്‍ കൊണ്ടുമൂടി ഓര്‍ക്കുന്നു സഖി ഒരു പൊന്മുടി മലകേറ്റം ഇരുള്‍നിറയും പച്ചിലക്കാട്ടില്‍ എന്‍ വിരല്‍ സ്പര്‍ശത്തിനായ് നിന്റെ കൈകള്‍ മെല്ലെ ഉയര്‍ന്നതും മിന്നല്‍പ്പാളികള്‍ തെളിഞ്ഞതും ഒരു കടല്‍ത്തീര യാത്ര അസ്തമന സൂര്യന്റെ പൊന്‍തിരിവെട്ടം കണിക്കാഴ്ചയായ് നിന്റെ ചാരുമുഖം ഒരുകടല്‍ പക്ഷി വാനില്‍ പറക്കവേ കിനാവെന്നു തോന്നിയതും ചിരിപ്പൂക്കള്‍ വിടര്‍ന്നതും എല്ലാം നാം മറന്നു നിഴല്‍ പോലും ഓര്‍മ്മയിലില്ല അറിയാം ആവില്ല പോകാന്‍ ഇത് കഥ, ജീവിത കഥനം തണുത്തകടല്‍ കാറ്റടിക്കുന്നു മടങ്ങാം വീണ്ടും മറവിയിലേക്ക്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.