മുഹമ്മ: മുഹമ്മ എബി വിലാസം ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍എസ് എസ് യൂണിറ്റിന്റെ കൈത്താങ്ങില്‍ രണ്ട് കുടുംബങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനമായി വൈദ്യുതി വെളിച്ചെമെത്തിച്ചു മാതൃകയായി. പൊന്നാട് പള്ളിവെളിയില്‍ രാഹുല്‍ദാസ്, നല്ലേപ്പള്ളി രജിമോള് എന്നിവരുടെ വീടുകളിലാണ് സൗജന്യമായി വൈദ്യൂതീകരിച്ച് വെളിച്ചമെത്തിച്ചത്.
എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയിലൂടെയും സമ്പാദ്യശീല പദ്ധതിയിലൂടെയും സമാഹരിച്ച തുക വിനിയോഗിച്ചാണ് രണ്ടുവീടുകളും വൈദ്യുതീകരിച്ചത്. പതിനായിരത്തിലേറെ രൂപ ഇതിനായി ചെലവഴിച്ചു. സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പദ്ധതിയിലുള്‍പ്പെടുത്തി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ വൈദ്യുതി കണക്ഷന് നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീനാസനല്‍കുമാര്‍, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ എന്നിവര്‍ വൈദ്യുതി കണക്ഷന് നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു.
കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. മധുലാല്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മായാ എസ്. നായര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷീന, സൂപ്രണ്ട് അശോക് കുമാര്‍, എന്‍എസ്എസ് ജില്ലാ കോ-ഓഡിനേറ്റര്‍ ബിജികുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥ്, പഞ്ചായത്തംഗങ്ങളായ പി.എ. സബീന, കെ.വി. മേഘനാഥന്, പ്രിന്‍സിപ്പാള്‍ പി. സജീവ്, ഹെഡ്മാസ്റ്റര് പി. പ്രസന്നകുമാര്‍, പിടിഎ പ്രസിഡന്റ് കെ.എസ്. ലാലിച്ചന്‍, പ്രോഗ്രാം ഓഫീസര്‍ എല്‍. അര്‍ച്ചന, പൊന്നാട് എല്‍പിഎസ് ഹെഡ്മിസ്ട്രസ് കെ.ഇ. എല്‍സമ്മ എന്നിവര്‍ സംസാരിച്ചു. അമല്‍ദേവ് സ്വാഗതവും ദേവിക വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: