എല്ലാവിധ ദോഷങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ആസ്പദം മനസ്സാണ്.
മനസ്സിനെ നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ യാതൊരുവിധ ക്ലേശവും അയാളെ ബാധിക്കാന്‍ പോകുന്നില്ല.
അതിനാല്‍ മനസ്സിന്റെ സ്വരൂപത്തെ അറിയേണ്ടത് ആവശ്യംതന്നെ. ആകാശത്തെ എപ്രകാരം രൂപീകരിക്കാന്‍ സാധ്യമല്ലയോ അതുപോലെ മനസ്സിനെയും ഇന്ന പ്രകാരത്തിലെന്ന് രൂപീകരിച്ച് പറയാന്‍ വയ്യ.
ജഡവും ശൂന്യവുമാണെന്ന് പറഞ്ഞാല്‍ മനസ്സിന്റെ രൂപീകരണമായി. പക്ഷേ, അതുകൊണ്ട് ഇന്ന പ്രകാരത്തിലുള്ളതെന്ന് വ്യക്തമാവുന്നില്ലല്ലോ. എങ്കിലും അതില്‍ കൂടുതലൊന്നും പറയാന്‍ പറ്റാത്തതാണ് മനസ്സിന്റെ സ്വരൂപം.
യോഗവാസിഷ്ഠം
പ്രതികരിക്കാൻ ഇവിടെ എഴുതുക: