വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ 2 പേര് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. നെല്ലൂര്‍ ടൗണിനടുത്തുളള പോര്ലുക്കട്ട എന്ന സ്ഥലത്തെ പടക്ക നിര്‍മ്മാണ ശാലയിലാണ് ദുരന്തം. കാരണം വ്യക്തമല്ല. ജില്ലാ കളക്ടര്‍ രേവു മുത്യാലയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ആഭ്യന്തരമന്ത്രിയുടെ ചുമതലയുളള ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ ജില്ലാ പൊലീസ് മേധാവിയുമായി ഫോണില്‍ ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ദ്ധചികിത്സ നല്കുന്നതിനു നിര്‍ദ്ദേശം നല്കി. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും അദ്ദേഹം ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.സ്ഥലത്ത് അനധികൃത പടക്കനിര്മ്മാണകേന്ദ്രങ്ങള്ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് ഉപമുഖ്യമന്ത്രി ജില്ലാഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: