ചരിത്രമറിയാത്തവര്‍ക്ക് നാടിനെ നയിക്കാനാവില്ല: സുദര്‍ശനന്‍

Saturday 31 December 2016 9:09 pm IST

അമ്പലപ്പുഴ: രാഷ്ട്ര വിരുദ്ധ ശക്തികള്‍ സംഘടിക്കുമ്പോള്‍ ആര്‍എസ്എസ്സിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതായി പ്രാന്ത സഹ പ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. ഏഴുദിവസമായി കളര്‍കോട് ചിന്മയ സ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘശിബിരങ്ങളില്‍ നിന്നും വളരുന്നത് രാഷ്ട്രത്തിന്റെ സംസ്‌കാരം എന്തെ ന്നു മനസ്സിലാക്കിയ പുതുതലമുറയാണ്. എന്നാല്‍ രാഷ്ട്ര വിരുദ്ധശക്തികള്‍ സംഘ ശിബിരങ്ങള്‍ക്ക് എതിരെ ദൃശ്യമാദ്ധ്യമത്തിന്റെ സഹായത്തോടെ രംഗത്തു വന്നതും നാം കണ്ടു. പൂര്‍വ്വികരെക്കുറിച്ചും രാഷ്ട്ര സംസ്‌കാരത്തെക്കുറിച്ചും ആത്മാഭിമാനമില്ലാത്ത ഒരു തലമുറയ്ക്ക് രാഷ്ട്രത്തെ നയിക്കാന്‍ കഴിയില്ല. എന്ന ആശയമായിരുന്നു ഡോക്ടര്‍ജിക്ക് സംഘത്തെ സൃഷ്ടിക്കാന്‍ പ്രചോദനമായത്. ഈ ആശയം രാഷ്ട്രം അംഗീകരിച്ചതാണ് ഒരു സ്വയംസേവകന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ വരെയെത്താന്‍ സാധിച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി കമ്യൂണിസ്റ്റുകള്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു. ഭീകരവാദികളെ തൂക്കിലേറ്റുമ്പോള്‍ പരസ്യമായി വരെ പ്രതികരിക്കാന്‍ തക്കവണ്ണം ദേശദ്രോഹികള്‍ രംഗത്ത് വരുന്ന സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരം സംഘപ്രവര്‍ത്തനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റിട്ട. കേണല്‍ എന്‍.എസ്. റാംമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് എ.വി. ഷിജു സ്വാഗതവും ജില്ലാ കാര്യകാരി സദസ്യന്‍ കെ. ബിജു നന്ദിയും പറഞ്ഞു. വര്‍ഗ്ഗ് അധികാരി ആര്‍. സുന്ദര്‍ സന്നിഹിതനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.