ചെങ്ങന്നൂര്‍: മഹാദേവര്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 11ന് കൊടിയേറും. രാവിലെ 10ന് കൊടിക്കൂറ സമര്‍പ്പണം, ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ എംഎല്‍എ: അഡ്വ.കെ.കെ. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. താഴമണ്‍ മഠം കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും.
വൈകിട്ട് 5.30ന് കലാസന്ധ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് കൊടിയേറ്റ്. തന്ത്രി കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാത്രി എട്ടിന് നൃത്ത സന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: