വണ്ടിപ്പെരിയാര്‍ പോലീസിന്റെ വാഹന പരിശോധന കുരുക്കാകുന്നു

Saturday 31 December 2016 9:52 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ പോലീസിന്റെ വാഹന പരിശോധന തിരക്കേറിയ സ്ഥലത്ത്. വണ്ടിപ്പെരിയാര്‍ ടൗണിലെ പാലത്തിന് സമീപമാണ് ഇന്നലെ വാഹന പരിശോധന നടത്തിയത്. ടൗണിലൂടെ അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വാഹനങ്ങളാല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീളുന്നത് ഇവിടെ പതിവാണ്. ഇതിനിടയിലാണ് പോലീസ് വാഹനപരിശോധനയ്ക്കായി എത്തിയത്. സാധാരണയായി ടൗണിന് വെളിയിലാണ് ഇവര്‍ വാഹനപരിശോധന നടത്തി വന്നിരുന്നത്. ടൗണില്‍ പുതുവര്‍ഷത്തിന്റെയും ശബരിമലതീര്‍ത്ഥാടകരുടെയും തിരക്കുള്ള സമയത്ത് പരിശോധന നടത്തിയത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.