പാലത്തിന് മുകളില്‍ നിന്നും കായലിലേക്ക് ചാടി

Saturday 31 December 2016 10:04 pm IST

പള്ളുരുത്തി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് മുകളില്‍ നിന്നും കായലിലേക്ക് ചാടിയ മദ്ധ്യവയസ്‌ക്കനെ കണ്ടെത്താനായില്ല. പള്ളുരുത്തി കെ, എം.പി നഗര്‍ സിറാജുദ്ധീന്‍ കുട്ടി (62) ആണ് ചാടിയതായി കരുതുന്നത്.ഇന്നലെ രാവിലെ 10.30 നാണ് ഹാര്‍ബര്‍ പാലത്തിന് മുകളില്‍ നിന്നാണ് കായലിലേക്ക് ചാടിയത്. സമീപത്ത് നിന്ന് കണ്ടെടുത്ത പോര്‍ട്ട് ആശുപത്രിയുടെ ബുക്കില്‍ നിന്നാണ് ഇദ്ദേഹമാണ് ചാടിയതെന്ന് സംശയിക്കുന്നത്.കോസ്റ്റല്‍ പോലിസ്, നേവി, ഡൈവേഴ്‌സ് ടീമംഗങ്ങളും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.