തിരുവനന്തപുരം: വിഎസ്എസ്സി-ഐഎസ്ആര്‍ഒ കരാര്‍ തൊഴിലാളികളുടെ ജോലി സ്ഥരിത, തുല്യജോലിക്ക് തുല്യവേതനം, പിരിച്ചുവിടല്‍ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളപ്രദേശ് ഐഎസ്ആര്‍ഒ കോണ്ട്രാക്റ്റ് എംപ്ലോയീസ് സംഘ് നാളെ മുതല്‍ പ്രക്ഷോഭത്തിലേക്ക്.
ടെകിനിക്കല് വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരുവര്‍ഷം മുതല്‍ മുപ്പതുവര്‍ഷം വരെ സീനിയോറിറ്റിയുള്ള ജീവനക്കരെ പിരിച്ചുവിനുള്ള നീക്കത്തിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. നിലവില്‍ മാന്‍ പവര്സിസ്റ്റത്തിലാണ് ജോലി ചെയ്യുന്നവര്‍ക്ക് ഓരോവര്‍ഷവും പത്തുശതമാനം വരെ ശമ്പളവര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇപ്പോള്‍ മാനേജ്മെന്റിന്റെ ചില ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന പുതിയ വര്‍ക്ക് പാക്കേജ് ആയിരത്തില്‍ പരംതൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കും. മാനേജ്മെന്റിന്റെ ദ്രോഹനടപടിക്കെതിരെ കേരളത്തിലെ മുഴുവന്‍ തൊഴിലാളിസമൂഹവും ഒറ്റകെട്ടായി നിന്നുകൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും ബിഎംഎസ് കോണ്ട്രാക്റ്റ് എംപ്ലോയീസ് സംഘ് പ്രസ്താവനയില്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: