സംസ്ഥാന കേരളോത്സവത്തിന് തിരുവല്ലയില്‍ തുടക്കമായി

Saturday 31 December 2016 10:47 pm IST

തിരുവല്ല: സംസ്ഥാന കേരളോത്സവത്തിന് തിരുവല്ലയില്‍ തുടക്കമായി. ഔപചാരിക ഉദ്ഘാടനം ഇന്ന്്് വൈകിട്ട് നാലുമണിക്ക് മുഖ്യമന്തി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മന്ത്രി മാത്യൂ.ടി.തോമസ്്, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, ആന്റോആന്റണി എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു മണിക്ക് എംജിഎം മൈതാനത്ത് നിന്ന് സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും. പുലികളി, പഞ്ചവാദ്യം, റോളര്‍സ്‌കേറ്റിങ്, കഥകളി, ശിങ്കാരിമേളം, യൂത്ത്ക്ലബുകളുടെ വിവിധകലാരൂപങ്ങള്‍, എന്‍സിസി, എസ്പിസി വോളന്റിയര്‍മാര്‍, കുടുംബശ്രീയംഗങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കും. മികച്ച കുടുംബശ്രീ, യൂത്ത്ക്ലബുകള്‍ക്ക് സമ്മാനം നല്‍കും. തിരുവല്ല പബ്ലിക്ക്്‌സ്റ്റേഡിയം, ട്രാവന്‍കൂര്‍ ക്ലബ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, എസ്‌സിഎസ് എച്ച്എസ്എസ്, കിഴക്കന്‍ മുത്തൂര്‍ ബിലീവേഴ്‌സ് തുടങ്ങിയ പന്ത്രണ്ട് സ്ഥങ്ങളില്‍് കായികമത്‌സരങ്ങള്‍ നടക്കും. എജിഎം എച്ച്എസ്എസ് മൈതാനം, ഓഡിറ്റോറിയം, സെന്റ്‌മേരീസ് സ്‌ക്കൂള്‍, ഡയറ്റ്, മുനിസിപ്പല്‍ ഓപ്പണ്‍ വേദി എന്നിവിടങ്ങളില്‍് കലാസാഹിത്യമത്സരങ്ങള്‍ അരങ്ങേറും. സമാപനസമ്മേളനവും സമ്മാനദാനവും മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കും. മന്ത്രി മാത്യൂ.ടി.തോമസ്, പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ ആര്‍.ശ്രീലേഖ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ ഇടങ്ങളില്‍ നിന്ന്് ആറായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.