പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 8ന് നടക്കുന്ന പമ്പാസംഗമം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന് അദ്ധ്യക്ഷത വഹിക്കും. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി, തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വം എന്നിവരും കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജി.സുധാകരന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.
പുതുവര്‍ഷത്തില്‍ സന്നിധാനത്ത് അയ്യപ്പ സ്വാമിയെ വണങ്ങാന്‍ ഇന്നലെ മുതല്‍ ഭക്തലക്ഷങ്ങള്‍ ഒഴുകിയെത്തി. പമ്പമുതല്‍ മരക്കൂട്ടം വരെ പോലീസിന്റെ നിയന്ത്രണം പാലിച്ചും മണിക്കൂറുകള്‍ ക്യൂനിന്നുമാണ് തീര്‍ത്ഥാടകര്‍ പുതുവര്‍ഷത്തെ ഭക്തിപൂര്‍വ്വം വരവേല്‍ക്കാനെത്തിയത്. വാദ്യഘോഷങ്ങളും ശരണംവിളിയും മധുര വിതരണവുമൊക്കെയായി പുതുവര്‍ഷത്തെ വരവേല്‍ക്കാനാണ് സന്നിധാനം ഒരുങ്ങിയത്.
ഭക്തരുടെ തിരക്ക് അനുസരിച്ച് ദര്‍ശനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: