ജനത്തിന് നവവല്‍സര സമൃദ്ധി

Sunday 1 January 2017 9:59 am IST

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കൈനിറയെ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പ്രധാനമന്ത്രി. നോട്ട് റദ്ദാക്കിയതിന് അമ്പത് ദിവസം പൂര്‍ത്തിയായതിന് പിന്നാലെ ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്താണ് നരേന്ദ്രമോദി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. താല്‍ക്കാലിക പ്രയാസങ്ങള്‍ ദീര്‍ഘകാലത്തേക്ക് നേട്ടമാകുമെന്ന് മോദി ആവര്‍ത്തിച്ചിരുന്നു. ഇത് പൂര്‍ണമായും ന്യായീകരിക്കുന്നതാണ് മോദിയുടെ 'മിനി ബജറ്റ്'. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണത്തിന് പലിശയിളവ്, ഗര്‍ഭിണികള്‍ക്ക് ദേശീയ പദ്ധതി തുടങ്ങിയ ജനകീയ പദ്ധതികളാണ് മോദി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. പ്രധാന പ്രഖ്യാപനങ്ങള്‍

  • കാര്‍ഷിക വായ്പകള്‍ക്ക് രണ്ട് മാസത്തെ പലിശ ഇളവ്; നബാര്‍ഡിന്റെ 20,000 കോടി രൂപ
  • ഗ്രാമങ്ങളില്‍ ഭവന നിര്‍മ്മാണത്തിനും പുതുക്കിപ്പണിയാനും രണ്ട് ലക്ഷം വരെ മൂന്ന് ശതമാനം വരെ പലിശ ഇളവ്
  • നഗരങ്ങളില്‍ ഭവന നിര്‍മ്മാണത്തിന് നാല് ശതമാനം പലിശയിളവില്‍ ഒമ്പത് ലക്ഷം രൂപയും മൂന്ന് ശതമാനം പലിശയിളവില്‍ 12 ലക്ഷം രൂപയും
  • മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷം കിസാന്‍ കാര്‍ഡ് റുപേ കാര്‍ഡ് ആക്കും
  • ചെറുകിട വ്യവസായങ്ങള്‍ക്ക് രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി. ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങളിലെ വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
  • ഗര്‍ഭിണികള്‍ക്ക് പരിചരണത്തിന് ആറായിരം രൂപ. ഇത് നേരിട്ട് അക്കൗണ്ടില്‍ ലഭിക്കും
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴര ലക്ഷം വരെയുള്ള ബാങ്ക് നിക്ഷേപത്തില്‍ പത്ത് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ. പലിശ എല്ലാ മാസവും നല്‍കും
  • കാര്‍ഡുകളിലെ ക്യാഷ് ക്രെഡിറ്റ് ലിമിറ്റ് 25 ശതമാനമാക്കും
  • ഡിജിറ്റല്‍ ഇടപാടുകളിലെ നികുതി എട്ട് ശതമാനമുള്ളത് ആറ് ശതമാനമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.