തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് 20 പേര്‍ക്ക് പരിക്ക്

Sunday 1 January 2017 11:53 am IST

പത്തനാപുരം: വാഴത്തോപ്പിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇരുപത് പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും തമിഴ്‌നാട്ടിലേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ചന്ദ്രന്‍(56), നാഗപട്ടണം സ്വദേശി മുരുകേശന്‍(37) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. അപകടമറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ അരുള്‍, ആകാശ് എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പുനലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.