കുട്ടനാട്: ഭക്തജനങ്ങളുടെയും മങ്കൊമ്പ് ശ്രീഭദ്രാ മണ്ഡപത്തിന്റെയും ആഭിമുഖ്യത്തില്‍ മണ്ഡല മകരവിളക്ക് ഉത്സവം നടത്തും. ജനുവരി 14നു പുലര്‍ച്ചെ അഞ്ചിനു വിഷ്ണു നമ്പൂതിരി മണ്ഡപത്തില്‍ ദീപം തെളിയിക്കും. 5.30നു ഹരിനാമകീര്‍ത്തനം, എട്ടിനു ഭാഗവത പാരായണം, വൈകിട്ട് 6.30നു പ്രഭാഷണം തുടര്‍ന്നു ദീപാരാധനയും ദീപക്കാഴ്ചയും വെടിക്കെട്ടും, എഴിനു ചലച്ചിത്ര ഗാന രചയിതാവ് ബീയാര്‍ പ്രസാദിന്റെ പ്രഭാഷണവും തുടര്‍ന്നു ഭജനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: