വാര്‍ഷികാഘോഷം

Sunday 1 January 2017 7:24 pm IST

കല്‍പ്പറ്റ: വെള്ളാരംകുന്ന് മഹാത്മ കലാസാംസ്‌കാരിക നിലയം രണ്ടാമത് വാര്‍ഷികാഘോഷം നടുപ്പാറയില്‍നടത്തി. സെക്രട്ടറി ബെന്നി ലൂയിസ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ. ഗിരീഷ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് െലെബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബാബുരാജ് ലൈബ്രറി ഉഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ വി. ഹാരിസ് നിര്‍വഹിച്ചു. പ്രീത ജെ.പ്രിയദര്‍ശിനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സനിത ജഗദീഷ്, എ. രാധാകൃഷണന്‍, മുഹമ്മദ് കോയ, നൗഷാദ്, റഷീദ്, സഫിയ, എ.എം. ബാവ, ഹനീഫ, എം.സി. രാമചന്ദ്രന്‍, കെ.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.