പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

Sunday 1 January 2017 7:26 pm IST

കൽപ്പറ്റ .അഞ്ചു കുന്ന് വില്ലേജിലെ ഒന്നാം മൈലിൽ ടാർ മിക്സിങ്ങ് ,പ്ലൈവുഡ് ഫാക്ടറി, കോൺക്രിറ്റ് മിക്സിങ്ങ് യുണിറ്റ് എന്നിവ തുടങ്ങാനുള്ള അനുമതി പനമരം പഞ്ചായത്ത് നൽകിയതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. ഇതിനു സമീപവശത്തായി നാനൂറ്റമ്പ കുടുംമ്പങ്ങൾ താമസിക്കുന്നുണ്ട്.കൂടാതെ സ്കൂൾ, ആരാധനാലയം എന്നിവയും സമീപത്തായുണ്ട്. ഈ യൂണിറ്റ് വരുന്ന പക്ഷം ആസ്മ, ക്യാൻസർ, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വ്യാപിക്കുമെന്ന് ജനങ്ങൾ ഭയക്കുന്നുണ്ട്, ഇതേ യുണിറ്റുകൾ ഉള്ളയിടങ്ങളിൽ ഇത്തരത്തിലുള്ള രോഗങ്ങൾ വ്യാപകമാണ്.പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്നിന് പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചു. പത്രസമ്മേളനത്തിൽ ബേബി ഒറ്റപ്പാക്കിൽ ,കെ .സി .സ്കറിയ, പി.ടി.ജോസഫ്, പി.ശങ്കരപ്രസാദ് ശർമ്മ ,കെ.എം.ഹരിദാസ്, എം.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.