ഗിളിവിണ്ടു ഉദ്ഘാടനം ജനുവരി 19ന്

Sunday 1 January 2017 8:27 pm IST

കാസര്‍കോട്: രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം കേരളാ-കര്‍ണ്ണാടക സര്‍ക്കാര്‍ സംയുക്തമായി മഞ്ചേശ്വരത്ത് നിര്‍മ്മിച്ച ഗിളിവിണ്ടു പദ്ധതി ജനുവരി 19ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടനം ചെയ്യും. മന്ത്രി എ..കെ..ബാലന്‍, മന്ത്രി ഇ..ചന്ദ്രശേഖരന്‍, കര്‍ണ്ണാടക സാസ്‌കാരിക വകുപ്പ് മന്ത്രി ഉമാശ്രീ, വനം പരിസ്ഥിതി വകുപ്പ് മന്ത്രി രമാനാഥ് റായ് എന്നിവര്‍ പദ്ധതിയുടെ ഭാഗമായ വിവിധ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം പി, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും. ഗിളിവിണ്ടു പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഭവനിക ഓഡിറ്റോറിയം, സാസ്‌കാരിക കേന്ദ്രം, യക്ഷഗാന മ്യൂസിയം നവീകരിച്ച കവി ഭവനം തുടങ്ങിയവയാണ് ഉദ്ഘാടനത്തിനായി ഒരുങ്ങിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മഞ്ചേശ്വരത്ത് കവിഭവനത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ.വീരപ്പമൊയ്‌ലി എം.പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗിളിവിണ്ടു പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്ററായി ഡോ.കെ.കമലാക്ഷയെ നിയമിച്ച ഉത്തരവ് വീരപ്പമൊയ്‌ലി എം.പി കൈമാറി. ചടങ്ങില്‍ ട്രഷറര്‍ വി.വി.കക്കില്ലായ, ട്രസ്റ്റി അംഗങ്ങളായ തേജോമയ, സുഭാഷ്ചന്ദ്ര കണ്വതീര്‍ത്ഥ, എം.ജെ.കിണി, ജില്ലാ നിര്‍മ്മിതി കേന്ദ്ര സബ് എഞ്ചിനീയര്‍ നിധേഷ് എന്നിവര്‍ സംസാരിച്ചു. കെ.സത്യനാരായണ തന്ത്രി സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.