അഡൂര്‍,ബേഡഡുക്ക വില്ലേജുകള്‍ ക്യാഷ്‌ലെസ്സ് പദവിയിലേക്ക്

Sunday 1 January 2017 8:30 pm IST

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡം പാലിച്ചുകൊണ്ട് ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ വില്ലേജും ബേഡഡുക്ക പഞ്ചായത്തിലെ ബേഡഡുക്ക വില്ലേജും ക്യാഷ്‌ലെസ്സ് വില്ലേജായി പ്രഖ്യാപിച്ചു. അഡൂര്‍ അക്ഷയ സെന്റര്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫെയര്‍, ജി.എച്ച്.എസ്.എസ് അഡൂര്‍, അഡൂര്‍ സ്റ്റുഡന്റ് പൊലീസ് ഇവരുടെ നേതൃത്വത്തിലാണ് അഡൂര്‍ വില്ലേജിനെ ക്യാഷ്‌ലെസ്സ് വില്ലേജാക്കുളള പ്രവര്‍ത്തനം നടത്തിയത്. കുണ്ടംകുഴി അക്ഷയ സെന്ററിന്റെ നേതൃത്വത്തിലാണ് ബേഡഡുക്ക വില്ലേജിനെ ക്യാഷ്‌ലെസ്സ് വില്ലേജാക്കുളള പ്രവര്‍ത്തനം നടത്തിയത്.