തൃപ്രയാര്‍: വലപ്പാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിനക്യാമ്പിനോടനുബന്ധിച്ച് സേവ് എ സ്നേക്ക് പ്രോഗ്രാം നടത്തി. സേവ്യര്‍ എല്‍ത്തുരുത്ത് വിവിധതരം പാമ്പുകളെ കൊണ്ടുവന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പെരുമ്പാമ്പ്, മൂര്‍ഖന്‍ മുതല്‍ വിഷമില്ലാത്തതും ഉള്ളതുമായ കേരളത്തിലെ എല്ലാതരം പാമ്പുകളേയും കാണാനും, തൊടാനും, കഴുത്തിലണിയാനും അടുത്തറിയാനുള്ള അവസരമാണ് പരിപാടിയിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്. പാമ്പുകളോടുള്ള പേടിയും, അന്ധവിശ്വാസവും ഇല്ലാതാക്കുവാനും പാമ്പുകള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ അടുത്തറിയാനുമായി. ഇരുപത് കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടത് കുട്ടികള്‍ക്ക് കൗതുകമായി. സേവ് എ സ്നേക്ക് പ്രോഗ്രാമിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.കെ.ലവന്, അധ്യാപകരായ ബിജു ടി.എന്‍., രഞ്ജിത് എബ്രഹാം, രുഗ്മ കെ.ബാലു, ദീപ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: