കല്ലുമ്മക്കായകൃഷി അപേക്ഷ ക്ഷണിച്ചു

Sunday 1 January 2017 8:29 pm IST

കാസര്‍കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി-രണ്ട് പദ്ധതിയുടെ ഭാഗമായി പടന്ന ഗ്രാമപഞ്ചായത്തിലെ കല്ലുമ്മക്കായ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മൂന്നിന് തെക്കേക്കാട് ഫിഷ്‌ലാന്റിംഗ് സെന്റര്‍, നാലിന് ഓരിതെക്ക് അംഗണ്‍വാടി പരിസരം, അഞ്ചിന്് പടന്ന പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 9.30 മുതല്‍ 3 മണിവരെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.