കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Sunday 1 January 2017 8:36 pm IST

കുമളി:  കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ട് പേര്‍ കുമളി ചെക്ക് പോസ്റ്റില്‍ പിടിയില്‍. കാഞ്ഞിരപ്പിള്ളി  മാങ്ങാപ്പാറ പുറക്കാട്ട് വീട്ടില്‍ സനില്‍ മോഹന്‍(21), കപ്പലുമാക്കല്‍ അമല്‍ അബ്രാഹം(19) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 4 മണിക്കാണ് കേസ് പിടികൂടുന്നത്. പ്രതികളില്‍ നിന്ന് 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന് പോയി മടങ്ങി വരും വഴിയാണ് കഞ്ചാവ് വാങ്ങിയത്. വണ്ടിയുടെ ബാറ്ററിയുടെ സമീപം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.