കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Sunday 1 January 2017 8:36 pm IST

. അടിമാലി: വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ആള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായി. ആനച്ചാല്‍ ഈട്ടിസിറ്റി ഇടമറ്റത്തില്‍ വീട്ടില്‍ പ്രസാദ്( ജയിന്‍ 38) ആണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളില്‍ നിന്ന് 30 ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി ജെ വര്‍ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അടിമാലി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് പ്രതി പിടിയിലാവുന്നത്. അന്വേഷണത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് തോമസ്, സുനില്‍ എസ്, ഷാജി വി ആര്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.