അന്തിക്കാട്: പാന്തോട് പഴങ്ങാപറമ്പ് സാരഥീയം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വേദവിഭൂഷണം പുരസ്കാരം സമര്‍പ്പിച്ചു. പഴങ്ങാപറമ്പ് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ യജൂര്‍വേദ സംഹിതായജ്ഞത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ചടങ്ങില്‍ ഡോ. സുബ്രഹ്മണ്യന്‍സ്വാമി എംപി പുരസ്കാരജേതാവ് കൈമുക്ക് വൈദികര്‍ ജാതവേദന്‍ നമ്പൂതിരിയെ വേദവിഭൂഷണം പുരസ്കാരം നല്കി ആദരിച്ചു.
സമിതി ചെയര്മാന് രാംകുമാര്‍ കാട്ടാനില്‍ അദ്ധ്യക്ഷത വഹിച്ചു. പന്തല്‍ വൈദികന് ദാമോദരന്‍ നമ്പൂതിരി ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. ജ്യോതിഷപണ്ഡിത് പത്മനാഭശര്മപുരസ്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. രവീന്ദ്രന്, രക്ഷാധികാരി സത്യന് അന്തിക്കാട്, അന്തിക്കാട് പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: