ശ്രീ കൂടല്‍മാണിക്യ സുപ്രഭാതം സിഡി പ്രകാശനം ചെയ്തു

Sunday 1 January 2017 9:07 pm IST

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ സുപ്രഭാതം സി ഡിയുടെ പ്രകാശനം മുന്‍ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രി ചെമ്മാപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന് സി ഡി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് കൃഷ്ണദാസ് വാര്യര്‍ രചന നിര്‍വഹിച്ച സുപ്രഭാതത്തിന്റെ പ്രകാശന ചടങ്ങ് പുതുവത്സര ദിനമായ ഞായറാഴ്ച രാവിലെ ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ നടന്നു. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജഡ്ജ് വിജയകുമാര്‍,ഗായിക ബേബി ശ്രീറാം, കൂടല്‍മാണിക്യം ദേവസ്വം മെമ്പര്‍ വിനോദ് തറയില്‍,കെ ഉണ്ണികൃഷ്ണന്‍ കൃഷ്ണദാസ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.