മട്ടന്നൂര്‍: ശ്രീനഗര്‍-ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ സൈനിക ഉദ്യോഗസ്ഥ വാഹന സമൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് മട്ടന്നൂരിടുത്ത കൊടോളിപ്രം ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷിന്റ കുടുംബാംഗങ്ങളെ ഒ.രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു.
ശ്രീനഗര്‍ പാംപോറിലെ കട്ലബില് സൈനിക ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരര്‍ നടത്തിയ അക്രമത്തിലാണ് രതീഷും മറ്റ് രണ്ട് ജവാന്മാരും കൊല്ലപ്പെട്ടത്. രതീഷിന്റെ അമ്മയുമായി സംസാരിച്ച ശേഷം മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയും നടത്തി. രതീഷിന്റ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നതിന് ബന്ധപ്പട്ടവരോട് ആവശ്യപ്പടുമെന്നും സഹായങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ബിജു ഏളക്കുഴി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: