രാഷ്ട്രീയ നാടകം: ബിജെപി

Sunday 1 January 2017 10:03 pm IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ നാടകം മാത്രമെന്ന് ബിജെപി. ഭരണകക്ഷിയിലെ കുടുംബ വഴക്കില്‍ ജനങ്ങള്‍ക്ക് താത്പ്പര്യമില്ല. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇല്ലാത്തതാണ് ജനങ്ങളുടെ യഥാര്‍ത്ഥ വിഷയമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. എസ്പിയിലെ തമ്മിലടി കൊണ്ട് ജനങ്ങള്‍ക്ക് ഗുണമില്ല. ബിജെപിയാണ് സംസ്ഥാനത്ത് ബദലെന്ന് എസ്പി തെളിയിച്ചു കഴിഞ്ഞു. ജനങ്ങള്‍ എസ്പിയെ പുറന്തള്ളും. വികസനമുരടിപ്പും അഴിമതിയും ക്രമസമാധാനവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുകയെന്നും നഖ്‌വി വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം താനാണെന്ന ആരോപണം നിഷേധിച്ച് ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ സിങ്ങും രംഗത്തെത്തി. എന്നെ വെറുതെ വിടു. ആര്‍ക്കൊക്കെ സീറ്റ് ലഭിച്ചെന്ന് എനിക്കറിയില്ല. ചിലര്‍ എനിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുകയും കോലം കത്തിക്കുകയും ചെയ്യുന്നു. തന്നെ വില്ലനായി ചിത്രീകരിക്കുന്നതില്‍ നിന്നും രക്ഷിക്കണമെന്ന് അദ്ദഹം മുലായത്തോടും ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്ന അമര്‍ സിങ് അടുത്തിടെയാണ് തിരിച്ചെത്തിയത്. അഖിലേഷിന്റെ എതിര്‍പ്പ് മറികടന്ന് അമര്‍ സിങ്ങിനെ തിരിച്ചെടുത്ത മുലായം രാജ്യസഭാംഗമാക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമര്‍ സിങ്ങാണെന്ന് അഖിലേഷ് പക്ഷം ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.