കുറവിലങ്ങാട്; കാണക്കാരി ഗവ. വി.എച്ച്.എസ്എസിലെ സപ്തദിന എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി കുറവിലങ്ങാട് പൊലീസ്റ്റേഷനില്‍ പൊലീസിനൊപ്പം ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തൈകള്‍ നട്ടു. എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഹരിതാഭം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഗ്രോബാഗില്‍ പച്ചക്കറിത്തൈകള്‍ വച്ചുപിടിപ്പിച്ചത്. വെണ്ട,മുളക്,വഴുതന,തക്കാളി,പയര്‍,ചീരത്തെകള് എന്നിവയാണ് പൊലീസ്സ്റ്റേഷന് കോമ്പൗണ്ടില്‍ വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം വെമ്പള്ളി ലക്ഷംവീട് കോളനിയിലെ നൂറുവീടുകളില്‍ പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ച അഞ്ചുഗ്രോബാഗുകള് വീതം എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. പൊലീസ്റ്റേഷനില്‍ നടന്നചടങ്ങില്‍ എസ് ഐമാരായ കെ.എസ് ജയന്,കെ.മദുസൂധനന്നായര്, എഎസ്ഐ മാരായ വി.രാധാകൃഷ്ണന്, രാജു, രാജന്, സജിമോന്‍, ഗാര്‍ഡ് അശോകന്വെമ്പള്ളി, എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ് അമ്പിളി,എ.ആര് രജിത,വാളണ്ടിയര്‍ സെക്രട്ടറി ജോമൂസ്.കെ.ജോജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: