കാര്‍ണിവല്‍റാലി കാണാന്‍ വന്‍ജനക്കൂട്ടം

Sunday 1 January 2017 10:15 pm IST

മട്ടാഞ്ചേരി: നവവത്സരദിനത്തില്‍ കാര്‍ണിവല്‍ റാലി കാഴ്ചവിരുന്നൊരുക്കി. പൈതൃകനഗരിയുടെ വീഥികളില്‍ തടിച്ചു കുടിയ ആയിരങ്ങള്‍ക്ക് റാലിയില്‍ അണിനിരന്ന നിശ്ചല ദൃശ്യങ്ങളും വേഷ കാഴ്ചകളും വാദ്യമേളങ്ങളും ദൃശ്യവിസ്മയമായി മാറി. ഫോര്‍ട്ടുകൊച്ചി വെളി ദ്രോണാചാര്യ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ റാലി നാല്പതടി റോഡ് വഴി പരേഡ് മൈതാനിയിലെത്തി സമാപിച്ചു. റാലിയുടെ മുന്നില്‍ അണിനിരന്ന വിദേശ വിനോദ സഞ്ചാരിസംഘങ്ങളുടെ ഓട്ടോറണ്‍ ഓട്ടോറിക്ഷകള്‍ കാര്‍ണിവല്‍ റാലിയുടെ വേറിട്ട കാഴ്ചയായി ' ഗജവീരനും പഞ്ചവാദ്യവും കാവടി കരകാട്ടം നാസിക് ദോല്‍ 'ചെണ്ടമേളം മയില്‍ നൃത്തം ശിവപാര്‍വ്വതി നൃത്തം പരിച മുട്ട്' തുടങ്ങി നാടന്‍ കലാരുപങ്ങള്‍ റാലിയില്‍ അണിനിരന്നു. ഏകാംഗ പ്രഛന്നവേഷത്തില്‍ കര്‍ഷകനും. ഗന്ധര്‍വ്വനും നാറാണത്തു ഭ്രാന്തന്‍ തുടങ്ങി അന്‍പതിലേറെ വേഷങ്ങള്‍ കാഴ്ചകളായെത്തി. സംഘ പ്രഛന്നവേഷത്തില്‍ ദലൈലാമയുടെ കിരീടധാരണം വേറിട്ട കാഴ്ചയായി. കുട്ടി പിടുത്തവും. ജവാന്മാര്‍ക്ക് ആദരാജ്ഞലിയും. ഭീകരവാദികളെ കീഴടക്കിയ പട്ടാളവും. അക്ഷരമാല സുന്ദരിക്കുട്ടം തുടങ്ങി 25ല്‍ ഏറെ വേഷങ്ങള്‍ അണിനിരന്നു. നിശ്ചല ദൃശ്യങ്ങളില്‍ കുട്ടി വേലയും ശില്പശാലയും വേറിട്ട വിഷയാവതരണമായി. കുരുക്ഷേത്രഭുമിയിലെ ഭീമന്‍. നാവിക സേന മതസൗഹാര്‍ദ ചരിതം മൈലാഞ്ചി. ചവിട്ടുനാടകം 'ഉഷാ ഉതുപ്പും വനവാസി നൃത്തവും തുടങ്ങി പത്തോളം നിശ്ചല ദൃശ്യങ്ങളും റാലിയില്‍ അണിനിരന്നു. കാര്‍ണിവല്‍ റാലി കെ.ജെ. മാക്‌സി. എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു.