ളാലം മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Sunday 1 January 2017 10:16 pm IST

പാലാ: ദക്ഷിണകാശി ളാലം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. 11ന് സമാപിക്കും. തിങ്കളാഴ്ച രാത്രി 8ന് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ സഹതന്ത്രി ഹരിക്യഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കണ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. തിരുവരങ്ങിന്റെ ഉദ്ഘാടനവും സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യാസ ധനസഹായ വിതരണവും മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി നിര്‍വ്വഹിക്കും. 8.45ന് ന്യത്തരാവ്. 2 മുതല്‍ 8 വരെ ഉത്സവദിവസങ്ങളില്‍ രാവിലെ 4.30 മുതല്‍ ക്ഷേത്രത്തില്‍ പതിവുചടങ്ങുകള്‍, രാവിലെ 8 മുതല്‍ ശ്രീബലി എഴുന്നളിപ്പ്, രാത്രി 9 മുതല്‍ വിളക്കിന്നെഴുന്നളിപ്പ്. 5 മുതല്‍ 8 വരെ ഉത്സവ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉത്സവബലി, ഒരു മണിക്ക് ഉത്സവബലി ദര്‍ശനം. 3ന് രാത്രി 7.30 ന് തിരുവരങ്ങില്‍ ചാക്യാര്‍കൂത്ത്-പൊതിയില്‍ നാരായണചാക്യാര്‍, രാത്രി 8.30 ന് കൊടിക്കിഴില്‍ വിളക്ക്. 4ന് രാത്രി 7ന് കൃഷ്ണനാട്ടം. 5ന് രാത്രി 7ന് നൃത്തവസന്തം. 6ന് രാത്രി 7 സാമ്പ്രാദായക ഭജന, 7ന് രാവിലെ 11 ന് ആത്മീയ പ്രഭാഷണം - കൊണ്ടുര്‍ അജിഷ്‌കുമാര്‍, 12ന് നാമജപഹരി. 8ന് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി കടിയക്കോല്‍ ഇല്ലം തുപ്പന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭരണിപൂജ തുടര്‍ന്ന് ഭരണിയൂട്ട്, വൈകിട്ട് 6ന് എട്ടങ്ങാടി സമര്‍പ്പണം- എസ്എന്‍ഡിപി യോഗം ടൗണ്‍ ശാഖ, 6.45ന് അമ്പലപ്പുറത്ത് ദേവീക്ഷേത്രത്തില്‍ നിന്നും ഭഗവതി എഴുന്നള്ളത്ത്, കൂടിയെഴുന്നള്ളിപ്പ്, രാത്രി 9ന് ദേവീദേവന്‍മാര്‍ ഉപചാരം ചൊല്ലി യാത്രപറയുന്ന ചടങ്ങ്, തുടര്‍ന്ന് നൃത്തരാവ്.9ന് രാവിലെ 11ന് ഭക്തിഗാനമേള, വൈകിട്ട് 4ന് ദേശക്കാഴ്ച പുറപ്പാട്. വെള്ളാപ്പാട് ഭഗവതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം എന്നിവടങ്ങളിലേയ്ക്ക് ആചാരപരമായ എഴുന്നള്ളത്ത്-സമൂഹപ്പറ, രാത്രി 7ന് പാലാ രാമപുരം കവലയില്‍ ദീപക്കാഴ്ച, രാത്രി 9.30ന് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക,് ദീപാരാധന. 10ന് പള്ളിവേട്ട. രാവിലെ 8.30ന് ഒഴിവ്ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല-സേവ, രാത്രി 9.30 മുതല്‍ മകയിരം-തിരുവാതിര വഴിപാട്, 11ന് പള്ളിനായാട്ട്. 11ന് ആറാട്ട്. രാവിലെ 5.30 ന് ആര്‍ദ്രാ ദര്‍ശനം, തിരുവാതിരദര്‍ശനം, 9.30ന് കൊടിയിറക്ക്, ആറാട്ടു പുറപ്പാട്. 12ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്. തിരുവരങ്ങില്‍ തിരുവാതിരകളി, ഭജനാമൃതം, വൈകിട്ട് 4.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം, ളാലംപാലം കവലയില്‍ നാമസങ്കീര്‍ത്തനലഹരി, 6.30ന് ആറാട്ടെതിരേല്‍പ്, പത്മശ്രീ പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, തിരുവരങ്ങില്‍ സംഗീതസദസ്സ്, രാത്രി 11ന് ചുറ്റുവിളക്ക്. പത്രസമ്മേളനത്തില്‍ ഉപദേശകസമിതി ഭാരവാഹികളായ പരമേശ്വരന്‍ നായര്‍ പുത്തൂര്‍, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍. കെ. ശിവന്‍കുട്ടി, ശ്രീകുമാര്‍ കളരിക്കല്‍, ഉണ്ണി അശോക, റ്റി. എന്‍. രാജന്‍, സിബി അമ്പലപ്പുറം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.